പുറത്താക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കണ്ട: മുരളി
കോഴിക്കോട്: ഇടതുമുന്നണിയില്‍ നിന്ന് എന്‍സിപിയെ പുറത്താക്കുമെന്ന് പറഞ്ഞ് ആരും പേടിപ്പിക്കേണ്ടെന്ന് എന്‍സിപി നേതാവ് കെ.മുരളീധരന്‍.
പുറത്താക്കുമെന്ന് മുന്‍കൂട്ടി പറയേണ്ട കാര്യമില്ല. പറ്റുമെങ്കില്‍ പുറത്താക്കി നോക്കുക- മുരളി പറഞ്ഞു.
എന്‍സിപിക്ക് എല്‍ഡിഎഫ് വിടേണ്ടി വരുമെന്ന ആര്‍എസ്പി നേതാവ് ടി.ജെ.ചന്ദ്രചൂഡന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ ഹെഡ്മാസ്റര്‍ക്കാണ് അധികാരം, അറ്റന്റര്‍ക്കല്ല എന്നായിരുന്നു മുരളിയുടെ പ്രതികരണം.












Click it and Unblock the Notifications