നട്വര്‍സിംഗ് കരുണാകരനെ കണ്ടു
തിരുവനന്തപുരം: മുന്‍ വിദേശകാര്യമന്ത്രി കെ.നട്വര്‍സിംഗ് എന്‍സിപി നേതാവ് കെ.കരുണാകരനുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തെ കരുണാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ഇരുവരും ഒന്നിച്ചുനീങ്ങുമെന്ന സൂചനയാണ് നട്വര്‍സിംഗ് കൂടിക്കാഴ്ചയ്ക്കു ശേഷം നല്‍കിയത്. അതേ സമയം നട്വര്‍ എന്‍സിപിയില്‍ ചേരുമോയെന്നതിനെ കുറിച്ച് വ്യക്തമായൊന്നും പറഞ്ഞില്ല. രാജ്യസഭാംഗമെന്ന നിലയില്‍ 18 മാസം കൂടിയുണ്ടെന്നും വഴിയേ നോക്കാമെന്നും നട്വര്‍ വ്യക്തമാക്കി.
മാര്‍ഗം വ്യത്യസ്തമായിരിക്കുമെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണെന്ന കെ.കരുണാകരന്‍ പറഞ്ഞു.
ശനിയാഴ്ച വൈകീട്ട് കരുണാകരന്റെ വീട്ടിലെത്തിയ നട്വര്‍ അദ്ദേഹവുമായി അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തി. കെ.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications