എന്‍സിപിയില്‍ ചേരുന്നത് തീരുമാനിച്ചിട്ടില്ല: നട്വര്‍
തിരുവനന്തപുരം: എന്‍സിപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ വിദേശകാര്യമന്ത്രി കെ.നട്വര്‍സിംഗ് പറഞ്ഞു.
എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിക്കു കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷന് വിധേയനായ നട്വര്‍സിംഗ് വെല്ലുവിളിച്ചു. ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തെ സസ്പെന്‍ഷന്‍ നടപടിക്ക് വിധേയനായ ആന്റണിക്ക് അച്ചടക്ക സമിതിയുടെ അധ്യക്ഷനായി തുടരാന്‍ ധാര്‍മികവകാശമില്ല. വ്യക്തിപരമായ ആന്റണിയെ കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും പ്രതിരോധമന്ത്രി സ്ഥാനം അദ്ദേഹത്തിന് പറ്റിയ പണിയല്ല.
അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലും ദേശീയരംഗത്തും രാഷ്ട്രീയമായ വന്‍മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് നട്വര്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications