പമ്പ--നിലയ്ക്കല്‍ റൂട്ടില്‍ ബസ് ചാര്‍ജ് കുറച്ചു
പത്തനംതിട്ട: നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ് കുറച്ചു. 15 രൂപയില്‍ നിന്ന് 13 രൂപയായാണ് കുറച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ കുറഞ്ഞ നിരക്ക് പ്രാബല്യത്തില്‍ വന്നു.
മണ്ഡലകാലം തുടങ്ങിയ വൃശ്ചികം ഒന്നു മുതലാണ് കെഎസ്ആര്‍ടിസി ഈ റൂട്ടിലെ ബസ് ചാര്‍ജ്ജ് 13 രൂപയില്‍ നിന്നും 15 രൂപയായി ഉയര്‍ത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഈ റൂട്ടില്‍ 10 രൂപയാണ് ഈടാക്കിയിരുന്നത്. വിഷുകാലത്ത് നിരക്ക് 13 രൂപയായി ഉയര്‍ത്തി. അയ്യപ്പഭക്തന്മാരില്‍ നിന്നും സാധാരണ ബസ് കൂലി മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും നിരക്ക് വര്‍ദ്ധിപ്പിക്കുകയായിരുന്നു.
പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാല്‍ പ്രൈവറ്റ് വാഹനങ്ങളിലും മറ്റും എത്തുന്ന തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ ക്ഷേത്രപരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസി വണ്ടിയിലാണ് പമ്പയ്ക്ക് പോവുക. മണ്ഡലകാലത്തും വിഷുകാലത്തും മാത്രമാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ചെയ്ന്‍ സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications