തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തീപ്പിടുത്തം
തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ നെയ്മലക്കു ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിന്റെ മൂന്ന് യൂണിറ്റുകളെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. സ്ഥിതി നിയന്ത്രണവിധേയമാണ്.
തീപിടിത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
അതേ സമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ കുറിച്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിലുണ്ടായ തീപിടുത്തം ദുരൂഹതയുണര്‍ത്തുന്നു. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി സംശയിക്കുന്നെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications