രാഹുല്‍ മഹാജന്‍ വീണ്ടും വിവാദച്ചുഴിയില്‍
മുംബൈ: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്‍ വീണ്ടും വാര്‍ത്തകളില്‍. മുമ്പേ മയക്കുമരുന്നുകേസില്‍ പ്രതിയാക്കപ്പെട്ടാണ് മഹാജന്റെ മരണശേഷം രാഹുല്‍ വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ ഇത്തവണ ഭാര്യാ പീഡനമാണ് രാഹുലിനെ വാര്‍ത്താകേന്ദ്രമാക്കിയത്.
രണ്ടുമാസം മുമ്പാണ് രാഹുലിന്റെയും ശ്വേതയുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഇവരുടെ ബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നാണ് മിഡ്ഡെ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശ്വേതയെ രാഹുല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. കൈവെള്ളയില്‍ രാഹുല്‍ മര്‍ദ്ദിച്ചതിന്റെ അടയാളം കാണിക്കുന്ന ശ്വേതയുടെ ഫോട്ടോ സഹിതമാണ് മധ്യാഹ്നപത്രത്തില്‍ വാര്‍ത്ത വന്നിരിക്കുന്നത്.
എന്നാല്‍ രാഹുലും ശ്വേതയും വാര്‍ത്ത അടിസ്ഥനരഹിതമാണെന്നാണ് പ്രതികരിച്ചത്. മാത്രമല്ല തങ്ങളുടെ സ്വകാര്യതയെ തകര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
ഇപ്പോള്‍ ഡെറാഡൂണിലാണ് ശ്വേതയുള്ളത്. ഭര്‍ത്താവിനും തനിയ്ക്കുമിടയില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും വാര്‍ത്തവായിച്ച് താന്‍ ഞെട്ടിയിരിക്കുകയാണെന്നുമായിരുന്നു മുന്‍ പൈലറ്റ് കൂടിയായ ശ്വേതയുടെ പ്രതികരണം.
ഭര്‍ത്താവിന്റെ ബൈക്ക് ഓടിക്കാനുള്ള ശ്രമത്തിനിടയിലാണ് തനിയ്ക്ക് കൈയ്ക്ക് പരുക്കേറ്റതെന്നും ഡെറാഡൂണില്‍ താമസിക്കുന്നത് രാഹുലുമായി പ്രശ്നമുള്ളതുകൊണ്ടല്ലെന്നും ശ്വേത വ്യക്തമാക്കി.












Click it and Unblock the Notifications