മുല്ലപ്പെരിയാര്‍: സര്‍വ്വകക്ഷിയോഗം തിങ്കളാഴ്ച ചേരും
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച സര്‍വ്വകക്ഷിയോഗം നടക്കും.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം നടക്കുക. സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായി പ്രതിപക്ഷകക്ഷി നേതാക്കാള്‍ കൂടിയാലോചന നടത്തിയിട്ടുണ്ട്.
ഇതിനിടയില്‍ ഡാമിലെ ജലനിരപ്പ് രേഖപ്പെടുത്തുന്നതിനുള്ള സ്കെയില്‍ തമിഴ്നാട് സര്‍ക്കാര്‍ മാറ്റിസ്ഥാപിച്ചു. കേരളത്തിന്റെ അറിവില്ലാതെയാണ് സ്കെയില്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നത്.
ഡാമിന്റെ ചുമതലവഹിക്കുന്ന തമിഴ്നാട് ഡാം സൂപ്രണ്ട് ഞായറാഴ്ച വൈകുന്നേരമാണ് പഴയ സ്കെയില്‍ രഹസ്യമായി എടുത്തുമാറ്റി പുതിയത് സ്ഥാപിച്ചത്. 145അടിയുള്ളതാണ് പുതിയ സ്കെയില്‍.
സ്കെയില്‍ മാറ്റുന്നതിന് തൊട്ടുമുമ്പ് ജില്ലാഅധികൃതര്‍ക്ക് ലഭിച്ച ഔദ്യോഗിക കണക്കനുസരിച്ച് 138.7അടി വെള്ളമാണ് അണക്കെട്ടിലുണ്ടായിരുന്നത്. പുതിയ സ്കെയില്‍ പ്രകാരം ഇത് 138.5ആയി താണു.
സംയമനം പാലിച്ചുകൊണ്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ കേരളം ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാടിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ സമീപനം വീണ്ടുമുണ്ടായിരിക്കുന്നത്. സര്‍വ്വകക്ഷിയോഗത്തില്‍ സ്കെയില്‍ മാറ്റി സ്ഥാപിച്ച തമിഴ്നാടിന്റെ നടപടി ചര്‍ച്ചചെയ്യപ്പെട്ടേയ്ക്കും.












Click it and Unblock the Notifications