എല്‍ഡിഎഫ് നയങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിര് : വീരപ്പമൊയ്ലി
കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യങ്ങളെയും സംസ്ഥാനത്തിന്റെ വികസനസാധ്യതകളെയും ഹനിക്കുന്നവയാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയങ്ങളെന്ന് എഐസിസി ജനറല്‍ സെക്രട്ടറി എം. വീരപ്പമൊയ്ലി ആരോപിച്ചു.
തിരുവമ്പാടിയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് എല്ലാതരത്തിലും മുന്‍തൂക്കം നല്‍കിയിരുന്നു. മാത്രമല്ല സംസ്ഥാനത്തിന്റെ വികസന സാധ്യതകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന
ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെ തിരുവനമ്പാടിയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് പരാജയം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരുവമ്പാടി തിരിച്ചുപിടിക്കുമെന്നും അങ്ങനെ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് അത് വഴിയൊരുക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലിം ലീഗിലെ വി.എം ഉമ്മര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications