വടക്കുംനാഥ ക്ഷേത്രത്തിലെ അിബാധ: ഐജി അന്വേഷണം നടത്തും
തൃശ്ശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് ഐജി തലത്തില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ഐജി കൃഷ്ണമൂര്‍ത്തിയ്ക്കാണ് അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. ഞായറാഴ്ച ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിലെ നെയ്മലയ്ക്ക് തീപ്പിടുത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തിനിടയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടകാര്യം മന്ത്രി അറിയിച്ചത്.
ഭാരവാഹികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ക്ഷേത്രത്തിന് കൂടുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications