Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ട് വേണമെന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് കാലപ്പഴക്കംമൂലം സുരക്ഷാ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുതിയ അണക്കെട്ട് പണിയണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ ഡാമില്‍ അധക ജലമുണ്ടായാല്‍ അതൊഴുക്കക്കളയാന്‍ ഒരു വാല്‍വ് ഉണ്ടാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരമുണ്ടാക്കാന്‍ തമിഴ്നാട് കൂടി ശ്രമിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി 29നു ചേരുന്ന കൂടിക്കാഴ്ചയിലും നവംബര്‍ 27ന് സുപ്രിം കോടതിയില്‍ മുല്ലപ്പെരിയാര്‍ കേസ് പരിഗണനയ്ക്കെടുക്കുന്ന സമയത്തും ഏതാനും ദിവസങ്ങളായി അണക്കെട്ടില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന കാര്യം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍, റവന്യൂമന്ത്രി രാജേന്ദ്രന്‍, മുന്‍ ജലവിഭവ മന്ത്രിമാരായ ടി.എം ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി ജി.കാര്‍ത്തികേയന്‍ എന്നിവരും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+