ലീഗിനെ നയിയ്ക്കുന്നത് അധികാര മോഹം: പിണറായി വിജയന്‍
കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ ചിട്ടയോടെ രംഗത്തേയ്ക്കുവന്ന മുസ്ലിം ലീഗില്‍ ഇന്ന് നേതാക്കളുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
കസേരകണ്ടുകൊണ്ടുള്ള രാഷ്ട്രീയമാണ് ലീഗിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനമ്പാടി ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വിജയന്‍.
ബാബ്റി മസ്ജിദ് തകര്‍ത്ത കാലംതൊട്ടുതന്നെ ലീഗിന്റെ അധികാരമോഹം പുറത്തുവന്നതാണ്. അന്നും കോണ്‍ഗ്രസിനോടൊപ്പം നിന്നുകൊണ്ട് ഭരണത്തില്‍ പങ്കുപറ്റാന്‍ ലീഗിന് കഴിയുകയും ചെയ്തു- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications