ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും അഴിമതി നടത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലാണ് ഇവര്‍ അഴിമതി നടത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, അംഗങ്ങളായ പുനലൂര്‍ മധു, ശ്രീകുമാര്‍ എന്നിവര്‍ അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബോര്‍ഡ് അംഗങ്ങളും പ്രസിഡന്റും നിയമനങ്ങളില്‍ നടത്തിയ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നാരായണ പണിക്കര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്.
ആലപ്പുഴ സ്വദേശി വി.രാധാകൃഷ്ണന്‍, അമ്പലപ്പുഴ സ്വദേശി എന്‍.അരവിന്ദാക്ഷന്‍ എന്നിവരും ദേവസ്വം ബോര്‍ഡില്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ശബരിമല ക്ഷേത്രാവശ്യത്തിനായി ശര്‍ക്കര വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഡയറക്ടര്‍ വി.കെ മോഹനന്‍ ആണ് അന്വേഷണം നടത്തിയത്.
വിജിലന്‍സ് റിപ്പോര്‍ട്ടനുസരിച്ച് ദേവസ്വം ബോര്‍ഡ് പ്ര്സിഡന്റിനെയും അംഗങ്ങളേയും പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അഴിമതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് ഗിരിരാജന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഈ കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത്. കൂടുതല്‍ നടപടികള്‍ക്കായി കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.












Click it and Unblock the Notifications