ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ സ്ത്രീ അറസ്റില്‍
കോഴിക്കോട്: റയില്‍വെയില്‍ ജോലിവാഗ്ദാനംചെയ്ത് 250,000രൂപ തട്ടിയെടുത്തസ്ത്രീയെ ക്രൈംബ്രാഞ്ച് അറസ്റുചെയ്തു.
കായംകുളം സ്വദേശി വത്സല കുമാരി(48)ആണ് കോഴിക്കോട് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. പിന്നീട് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ ഇവരെ ഡിസംബര്‍ രണ്ടുവരെ റിമാന്റുചെയ്തു.
രണ്ടുവര്‍ഷം മുമ്പാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശി പ്രഭാകരന്‍ എന്നയാള്‍ മകന് ജോലിയ്ക്കായി നാലംഗ സംഘം മുഖേന വത്സലയുടെ കയ്യില്‍ പണം നല്‍കിയത്. പ്രഭാകരന്‍ സമര്‍പ്പിച്ച പരാതി പ്രകാരമാണ് ഇവരെ അറസ്റുചെയ്തത്.
ഇത്തരത്തില്‍ പലരില്‍ നിന്നായി ഈ സംഘം പണം തട്ടിയതായി തെളിഞ്ഞിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications