മുരളീധരനെ പ്രസിഡന്റായി ചൊവ്വാഴ്ച പ്രഖ്യാപിക്കും
ദില്ലി: എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായി കെ. മുരളീധരനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച എന്‍സിപി ദേശീയ പ്രസിഡന്റ് ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് മുരളീധരനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. കെ.കരുണാകരനെ എന്‍സിപി പ്രവര്‍ത്തക സമിതിയിലെ ഉയര്‍ന്ന അംഗമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ എന്‍സിപിയിലെ രണ്ടാമത്തെ നേതാവ് എന്ന സ്ഥാനമാണ് കരുണാകരന് ലഭിക്കുക.
ഇതിനൊപ്പം തന്നെ എം.പി ഗംഗാധരനെയും എന്‍സിപിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് സിറിയിക് ജോണിനെയും പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാക്കളാക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
ചൊവ്വാഴ്ച കെ.മുരളീധരനും ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും യോഗ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുക.












Click it and Unblock the Notifications