Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഡ്ഡേയ്ക്കെതിരെ രാഹുല്‍ നിയമ നടപടിയ്ക്ക്

മുംബൈ: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകന്‍ രാഹുല്‍ മഹാജന്‍ മുംബൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മിഡ്ഡേ പത്രത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങുന്നു.

രാഹുല്‍ ഭാര്യ ശ്വേതയെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് നിയമനടപടിയെടുക്കുന്നത്. ശ്വേതയുടെ ഫോട്ടോ സഹിതം വാര്‍ത്തവന്നതിനു ശേഷം താനും കുടുംബവും അഗാധമായ വിഷമത്തിലാണെന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്ത പ്രസിദ്ധീകരിച്ച ഉടന്‍തന്നെ രാഹുലും ശ്വേതയും അത് നിഷേധിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ സ്വകാര്യ ജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇരുവരും ആരോപിച്ചിരുന്നു.

ശ്വേതയുടെ പിതാവും വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാഹുലും ശ്വേതയുംതമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്തയ്ക്കൊപ്പം രാഹുല്‍ മര്‍ദ്ദിച്ചുവെന്നു പറഞ്ഞുകൊണ്ടുള്ള ശ്വേതയുടെ ഫോട്ടോയിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+