എല്‍ഡിഎഫിനെ പിന്തുണയ്ക്കില്ല: കരുണാകരന്‍
തിരുവനന്തപുരം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അവരുടെ നിലപാട് കാരണം പിന്തുണയ്ക്കാനാവില്ലെന്ന് എന്‍സിപി നേതാവ് കെ.കരുണാകരന്‍. യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്നും കരുണാകരന്‍ വ്യക്തമാക്കി.
തിരുവമ്പാടിയില്‍ കെ.മുരളീധരന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണം നടത്തുമെന്ന് തോന്നുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ രാഷ്ട്രീയനിലപാട് ശരിയല്ല. അവര്‍ പറയുന്നതു പോലെ രാഷ്ട്രീയം ക്രമീകരിക്കാനാവില്ല. തിരുവമ്പാടിയില്‍ അവര്‍ക്ക് ജയം എളുപ്പമായില്ല. കഴിഞ്ഞ ആറു മാസത്തെ ഭരണത്തിനുള്ള വിധിയെഴുത്ത് അവര്‍ക്ക് നേരിടേണ്ടിവരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരാശാജനകമാണ്.
മുന്നണി പ്രവേശനത്തിന് ആരുടെയും പിന്നില്‍ അപേക്ഷയുമായി പോകില്ല. ആര്‍എസ്പിയെ എല്‍ഡിഎഫിലെ ഘടക കക്ഷികളുടെ നിലപാട് യാഥാര്‍ത്ഥ്യബോധമുള്ളതല്ല. സിപിഎം കഴിഞ്ഞാല്‍ ഏറ്റവും ജനപിന്തുണയുണ്ടായിരുന്നത് ഡിഐസിക്കായിരുന്നെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications