Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളത്തില്‍ പുതിയ വിദ്യാഭ്യാസ വെബ്സൈറ്റ്

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെയും തൊഴില്‍ രംഗത്തെയും പുതിയ വിവരങ്ങളും വിശദാംശങ്ങളുമടങ്ങിയ മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

കേരള സംസ്ഥാന ഐടി മിഷനാണ് എന്നപേരില്‍ മലയാളത്തിലുള്ള വെബ് സൈറ്റിന് രൂപം നല്‍കിയിരിക്കുന്നത്.

നവംബര്‍ 17ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബിയാണ് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സമൂഹത്തിലെ എല്ലാ തുറയിലുള്ളവര്‍ക്കും വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐടി മിഷന്‍ ഇത്തരം ഒരു സംരഭത്തിന് തുടക്കം കുറിച്ചത്.

സൈറ്റിനുപുറമെ എല്ലാവിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സിഡിയും ഇതിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിലേയ്ക്ക് ഇനിയും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കുമെന്ന് കേരള സ്റേറ്റ് ഐടി മിഷന്‍ ഡയറക്ടര്‍ കെ.ആര്‍ ജ്യോതിലാല്‍ അറിയിച്ചു. മള്‍ട്ടിമീഡിയ സംവിധാനമുള്‍പ്പെടെയുള്ള 600 പേജുകളാണ് സൈറ്റിലുള്ളത്.

വിവിധതരം കോഴ്സുകള്‍, തൊഴില്‍ മേഖലകള്‍, വിദൂരവിദ്യാഭ്യാസം, വിദേശത്തു പോയി പഠിക്കാനുള്ള സൗകര്യങ്ങള്‍, റിക്രൂട്ടിംഗ് ഏജന്‍സികള്‍, പ്രവേശന പരീക്ഷകള്‍, സ്കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ ലോണുകള്‍ എന്നിവയെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.

ഫ്ലാഷ്പ്ലെയര്‍ 8.0 ഇന്‍സ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളില്‍ മാത്രമേ വെബ്സൈറ്റ് ലഭ്യമാവുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+