സലാലയില്‍ അപകടത്തില്‍ മലയാളി മരിച്ചു
കൂത്തുപറമ്പ്: സലാലയിലുണ്ടായ വാഹനാപകടത്തില്‍ കൂത്തുപറമ്പ് സ്വദേശി മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. കൂത്തുപറമ്പിനടത്തുള്ള കായലോട് പറമ്പത്ത് വീട്ടില്‍ സി.അഷ്റഫ്(35)ആണ് വാഹനാപകടത്തില്‍ മരിച്ചത്.
സലാലയില്‍ വ്യാപാരിയായ അഷ്റഫ് ഞായറാഴ്ച രാത്രി സ്ഥാപനം പൂട്ടി താമസസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്.
എതിരെ വന്ന ഒരു വാഹനം അഷ്റഫ് സഞ്ചിരിച്ചിരുന്ന വാഹനത്തില്‍ വന്നിടിയ്ക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാര്‍ക്ക് കിട്ടിയ വിവരം.
പരേതരായ മൊയ്തുവിന്റെയും സൈനബയുടെയും മകനാണ് അഷ്റഫ്. സഫീറയാണ് ഭാര്യ. അഞ്ചുവയസ്സുകാരി അസ്ല മകളാണ്. മുനീര്‍, ഫാത്തിമ, റുഖിയ, റംല, അഫ്സത്ത്, നസീമ എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications