മുല്ലപ്പെരിയാര്‍: തമിഴ്നാട് സ്ഥാപിച്ച സ്കെയില്‍ അധികൃതര്‍ എടുത്തുമാറ്റി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് അധികൃതര്‍ രഹസ്യമായി മാറ്റിസ്ഥാപിച്ച സ്കെയില്‍ കേരളത്തിലെ റവന്യൂ അധികൃതര്‍ തിങ്കളാഴ്ച എടുത്തുമാറ്റി.
കേരളത്തോട് ആലോചിക്കാതെയായിരുന്നു തമിഴ്നാട് ഉദ്യോഗസ്ഥര്‍ ജലനിരപ്പളക്കാനായി മുമ്പ് സ്ഥാപിച്ച് സ്കെയില്‍ എടുത്തുമാറ്റി പുതിയത് സ്ഥാപിച്ചത്. പദ്ധതിപ്രദേശത്ത് മഴ കനത്തതിനെത്തുടര്‍ന്ന് അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലാണ് തമിഴ്നാട് സ്കെയില്‍ മാറ്റി സ്ഥാപിച്ചത്.
ഡാമിന്റെ ചുമതലവഹിക്കുന്ന തമിഴ്നാട് ഡാം സൂപ്രണ്ട് ഞായറാഴ്ച വൈകുന്നേരമാണ് പഴയ സ്കെയില്‍ രഹസ്യമായി എടുത്തുമാറ്റി പുതിയത് സ്ഥാപിച്ചത്. 145 അടിയുള്ളതായിരുന്നു പുതിയതായി സ്ഥാപിച്ച സ്കെയില്‍.












Click it and Unblock the Notifications