Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ചൊവ്വാഴ്ച 138.7 അടിയായി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസമായി ജലനിരപ്പ് കുറഞ്ഞ് വരികയായിരുന്നു.

ചൊവാഴ്ച രാവിലെ 138.5 അടിയായിരുന്ന ജലനിരപ്പ് ഉച്ചയ്ക്ക് 12 മണിയോടെ 138.7 അടിയായി ഉയരുകയായിരുന്നു.

അണക്കെട്ടിലെ വൃഷ്ടിപ്രദേശമായ തേക്കടിയിലെ ഉള്‍പ്രദേശങ്ങളില്‍ ശക്തമായി മഴ പെയ്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മഴതുടരുകയാണെങ്കില്‍ ജലനിരപ്പ് ഇനിയും ഉയര്‍ന്നേയ്ക്കും.

ഇപ്പോള്‍ സെക്കന്റില്‍ 5000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 4780 ഘന അടിയോളം ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്. ഇതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ലോവര്‍ ക്യാമ്പിലെ പവര്‍ ഹൗസിലെ പണികള്‍ പൂര്‍ത്തിയാകാത്തത് കാരണം തമിഴ്നാട് ജലം കൊണ്ടുപോകുന്നത് പുനരാരംഭിച്ചിട്ടില്ല. ചൊവാഴ്ച വൈകുന്നേരത്തോടെ പണി പൂര്‍ത്തിയാക്കി ജലം കൊണ്ടുപോകാന്‍ കഴിയുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കും.

വണ്ടിപ്പെരിയാര്‍, ഉപ്പുതുറ, അയ്യപ്പന്‍കോവില്‍, പീരുമേട്, ചേലപ്പാറ എന്നീ പഞ്ചായത്തുകളിലാണ് രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെ ഹര്‍ത്താല്‍ ആചരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+