മുരളീധരന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ്
ദില്ലി: കെ.മുരളീധരനെ എന്‍സിപി സംസ്ഥാന പ്രസിഡന്റാക്കാന്‍ ദില്ലിയില്‍ നടന്ന നേതൃതല ചര്‍ച്ചയില്‍ തീരുമാനിച്ചു.
മുരളീധരനെ എന്‍സിപി സംസ്ഥാന അധ്യക്ഷനാക്കിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം പി.എ.സാങ്മയാണ് ദില്ലിയില്‍ നടത്തിയത്.
കൃഷി മന്ത്രാലയത്തിലെ ശരത് പവാറിന്റെ ഓഫീസില്‍വെച്ചു നടന്ന ചര്‍ച്ചയില്‍ മുരളീധരനെക്കൂടാതെ പീതാംബരന്‍ മാസ്റര്‍, എ.സി ഷണ്‍മുഖദാസ് എന്നിവരും പങ്കെടുത്തു.
കെ. കരുണാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകസമിതിയുടെ മുതിര്‍ന്ന അംഗമാക്കാനാണ് തീരുമാനം. ഇതോടെ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയതലത്തിലെ രണ്ടാമത്തെ നേതാവാകും.
എന്‍സിപിയുടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് സിറിയക് ജോണിനെ പാര്‍ട്ടി പ്രവര്‍ത്തക സമിതിയുടെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമാക്കാനും തീരുമാനമെടുത്തിട്ടുണ്ട.
എം. പി ഗംഗാധരനെ സിറിയക് ജോണിനൊപ്പം പ്രവര്‍ത്തക സമിതിയിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തീരുമാനങ്ങളൊന്നും ദേശീയ നേതൃത്വം കൈക്കൊണ്ടില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications