Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കും: മുരളി

ദില്ലി: എന്‍സിപി എല്‍ഡിഎഫിലെ ഘടക കക്ഷിയാണെന്നും തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. എന്‍സിപിയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ബുധനാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറാണ് ഈ നിര്‍ദ്ദേശം നല്‍കിയതെന്നും മുരളീധരന്‍ അറിയിച്ചു.

പ്രവര്‍ത്തനത്തിന്റെ രീതി സംബന്ധിച്ച വിശദമായ പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന കണ്‍വന്‍ഷനില്‍ നടത്തും. കെ.കരുണാകരനുമായി ശരത്പവാര്‍ ചര്‍ച്ച നടത്തുമെന്നും മുരളി പറഞ്ഞു.

ഇടതുമുന്നണിയുടെ സമീപനം തിരുവമ്പാടിയില്‍ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാവില്ലെന്നും ഇടതുമുന്നണിക്കു വേണ്ടി തിരുവമ്പാടിയില്‍ മുരളി പ്രചാരണം നടത്തുമെന്ന് കരുതുന്നില്ലെന്നും കഴിഞ്ഞ ദിവസം കരുണാകരന്‍ പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായാണ് മുരളിയുടെ പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+