മുത്തങ്ങ സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് 29 ന് ധര്‍ണ
കൊച്ചി: മുത്തങ്ങ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് ഗോത്ര മഹാസഭ ആവശ്യപ്പെട്ടു. പുനരന്വേഷണം ആവശ്യപ്പെട്ട് നവംബര്‍ 29ന് സഭ ഹൈക്കോടതി മുമ്പാകെ ധര്‍ണ്ണ നടത്തുമെന്ന് ഗോത്രമഹാസഭാ പ്രസിഡന്റ് സി.കെ ജാനു അറിയിച്ചു.
സംഭവത്തില്‍ പ്രതികളാക്കപ്പെട്ട 130 ആദിവാസികളും അവരുടെ കുടുംബാംഗങ്ങളും ധര്‍ണയില്‍ പങ്കെടുക്കും. പ്രശ്നത്തില്‍ ഉന്നതതലത്തിലുള്ള ജൂഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് ജാനു ആവശ്യപ്പെട്ടു.
മുത്തങ്ങ പ്രശ്നത്തില്‍ അന്വേഷണം നടത്തിയ സിബിഐ ആദിവാസികള്‍ക്കെതിരെ മാത്രമാണ് അന്വേഷണം നടത്തിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താനാണ് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു പുനരന്വേഷണത്തിന് ഉത്തരവിടുകയെന്നത് സംസ്ഥാന സര്‍ക്കാറിന്റെ കടമയാണ്- രാഷ്ട്രീയമഹാസഭാ ജനറല്‍ സെക്രട്ടറി ഗീതാനന്ദന്‍ പറഞ്ഞു.
കണ്ണൂരിലെ ആറളം ഫാമും വയനാട്ടിലെ ഹാരിസണ്‍സ്, ബീനാച്ചി എസ്റേറ്റുകളും ആദിവാസികള്‍ക്ക് വിട്ടുകിട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ജാനു വ്യക്തമാക്കി.












Click it and Unblock the Notifications