Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപി ഇടതിനു വേണ്ടി പ്രചാരണം നടത്തും

കൊല്ലം: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പില്‍ പിഡിപിഇടുതുമുന്നണി സ്ഥാനാര്‍ത്ഥി ജോര്‍ജ് എം തോമസിനു വേണ്ടി പ്രചാരണം നടത്തുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പൂന്തുറ സിറാജ് പറഞ്ഞു.

തിരുവമ്പാടിയില്‍ യുഡിഎഫിന് ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് അവര്‍ വര്‍ഗ്ഗീയതയുയര്‍ത്തിയാണ് പ്രചാരണം നടത്തുന്നതെന്നു പിഡിപി നേതാവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ജയിലില്‍ക്കഴിയുന്ന പാര്‍ട്ടിനേതാവ് അബ്ദുള്‍ നാസര്‍ മദനിയ്ക്കുവേണ്ടി മാനുഷിക പരിഗണനവെച്ച് പരമാവധി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉചിതമായ ഇടപെടല്‍ മൂലമാണ് മദനിയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമായത്- സിറാജ് പറഞ്ഞു.

മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങള്‍ കാരണമാണ് തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് നേതൃത്വം വഹിക്കുന്നതെന്ന് സിറാജ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+