Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവമ്പാടിയില്‍ ആറു പേര്‍ മത്സരരംഗത്ത്

തിരുവമ്പാടി: തിരുവമ്പാടി ഉപതെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച ഒരു നാമനിര്‍ദ്ദേശ പത്രിക തിങ്കളാഴ്ച പിന്‍വലിച്ചു.

മുസ്ലീം ലീഗ് ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം നല്‍കിയ മായിന്‍ ഹാജിയുടെ പത്രികയാണ് തിങ്കളാഴ്ച പിന്‍വലിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസമായിരുന്നു തിങ്കളാഴ്ച.

മായിന്‍ ഹാജിയുടെ പത്രിക പിന്‍വലിച്ചതോടെ ഇപ്പോള്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം ആറായി.

ശനിയാഴ്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. അന്ന് എല്‍ഡിഎഫ്, യുഡിഎഫ് എന്നിവയുടെ ഡമ്മി സ്ഥാനാര്‍ത്ഥികളുടെയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. കെ. പത്മരാജന്‍ നമ്പ്യാരുടേയും നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയിരുന്നു.

സിപിഎമ്മിലെ ജോര്‍ജ് എം തോമസ് മേക്കാട്ട് കുന്നേല്‍, മുസ്ലിം ലീഗിലെ വി.എം ഉമ്മര്‍ മാസ്റര്‍, ബിജെപിയിലെ ഗീരീഷ് തേവള്ളി എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും തിങ്കളാഴ്ച അനുവദിച്ചിട്ടുണ്ട്.

ഉമ്മര്‍ എന്നപേരില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും ജോര്‍ജ് തോമസ് എന്നപേരില്‍ രണ്ട് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. പേരുകളിലെ സാമ്യത മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ വ്യത്യസ്തമായ ചിഹ്നങ്ങളിലൂടെ മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആറാം ദിവസം പിന്നിട്ടപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും സജീവമായിത്തന്നെ പ്രചാരണ രംഗത്തുണ്ട്. ബിജെപിയും തങ്ങളുടെ സജീവ സന്നിദ്ധ്യം മണ്ഡലത്തില്‍ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഏഴിനു വോട്ടെണ്ണല്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+