തിരുവമ്പാടിയില്‍ മന്ത്രിമാര്‍ അധികാരദുര്‍വിനിയോഗം നടത്തുന്നു: തങ്കച്ചന്‍
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മന്ത്രിമാര്‍ അധികാര ദൂര്‍വിനിയോഗം നടത്തുന്നുവെന്ന് യുഡിഎഫ് ഏകോപന സമിതി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ആരോപിച്ചു.
ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അകറ്റി നിര്‍ത്തി മന്ത്രിമാര്‍ കുടുംബയോഗങ്ങളും മറ്റും വിളിച്ചുചേര്‍ക്കുകയാണ്.
തിരഞ്ഞെടുപ്പ് ചട്ടങ്ങല്‍ ലംഘിച്ച് സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഇതിനായി ഉദ്യോഗസ്ഥരെക്കൊണ്ടും വഴിവിട്ട കാര്യങ്ങള്‍ ചെയ്യിക്കുന്നുണ്ട്.
ഒന്‍പത് മന്ത്രിമാരാണ് തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് കുടുംബശ്രീ യോഗങ്ങള്‍ വഴിയും മറ്റും വാഗ്ദാനങ്ങല്‍ നിരത്തുന്നത്- തങ്കച്ചന്‍ കുറ്റപ്പെടുത്തി.
ബൂത്ത് പിടിക്കാനും മറ്റും കണ്ണൂരില്‍ നിന്ന് അതില്‍ പരിശീലനം കിട്ടിയ പ്രവര്‍ത്തകരെ സിപിഎം തിരുവമ്പാടിയില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications