Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസ് ഐക്യം തകര്‍ത്തത് ഉമ്മന്‍ചാണ്ടി: വെള്ളാപ്പള്ളി

തിരുവനന്തപുരം: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം തകര്‍ത്തത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതിന് കൂട്ടുനിന്നിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ് രമേശ് ചെന്നിത്തലയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂടിചേര്‍ന്ന് ഐക്യം തകര്‍ത്തത്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ഐക്യത്തോട് താത്പര്യമായിരുന്നു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ദേവസ്വം മന്ത്രി ജി.സുധാകരനെ മണ്‍റോ സായ്പിന്റെ പ്രേതം പിടികൂടിയിരിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു മന്ത്രിയുടെ കസേരയ്ക്ക് യോജിച്ച രീതിയില്‍ പെരുമാറേണ്ടതിന് പകരം ഐഎഎസുകാര്‍ കാര്‍ മുതല്‍ കഴകക്കാര്‍ വരെയുള്ള ആളുകളെ ചീത്തപറയുകയാണ്. ഇത് ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയാണ്.

മുമ്പ് ജി.സുധാകരനെ പ്രശംസിച്ച ശേഷം ഇപ്പോള്‍ നിലപാട് മാറ്റിയതെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താനിക്കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വെള്ളാപ്പള്ളി മറുപടി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം എം.ബി.ശ്രീകുമാര്‍ അടക്കുമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ മുതിരുന്നതാണോ ഇപ്പോള്‍ മന്ത്രിക്കെതിരെ തിരിയാന്‍ കാരണമെന്ന ചോദ്യത്തിന് തന്നെ അത്ര ചെറുതായി കാണരുതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത് കൊണ്ട് മാത്രം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ കുറ്റക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആറു മാസം കൊണ്ട് ഒരു സര്‍ക്കാരിനെ വിലയിരുത്താനാവില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ കാട്ടിയ ഊര്‍ജ്വസ്വലത ഇപ്പോള്‍ അദ്ദേഹത്തിനില്ല- വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+