Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈക്കോടതിക്ക് അന്ധവിശ്വാസം പാടില്ല: സുപ്രിം കോടതി

ദില്ലി: 13 പലര്‍ക്കും നിര്‍ഭാഗ്യ നമ്പരാവാം, പക്ഷേ കേരള ഹൈക്കോടതി അത്തരം വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുണ്ടെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് സുപ്രിം കോടതി.

ഹൈക്കോടതി മന്ദിരത്തിലെ 13-ാം നമ്പര്‍ മുറിക്ക് 13 എന്ന് നമ്പര്‍ നല്‍കാതെ 12-എ എന്ന് നമ്പര്‍ നല്‍കിയതാണ് സുപ്രിം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായത്. ഹൈക്കോടതി ഒരു സ്ഥാപനമാണെന്നും ഇത്തരം അന്ധവിശ്വാസങ്ങളെ ഹൈക്കോടതി പ്രോത്സാഹിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള സുപ്രിം കോടതി ബെഞ്ച് ഹൈക്കോടതിക്കു വേണ്ടി ഹാജരായ ടി.വി.വിശ്വനാഥ അയ്യരെ അറിയിച്ചു.

ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകുകയാണെങ്കില്‍ രാജ്യത്തെ എല്ലാ കെട്ടിടങ്ങളും വാസ്തുവും മറ്റ് വിശ്വാസങ്ങളും പ്രകാരം മാറ്റിപ്പണിയേണ്ടി വരുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ പ്രശ്നത്തില്‍ താന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും തനിക്ക് 10,000 രൂപ പിഴ ചുമത്തുകയും ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സാമൂഹികപ്രവര്‍ത്തകനായ എന്‍.കെ.ചന്ദ്രമോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഈ പരാമര്‍ശമുണ്ടായത്. ഹര്‍ജിയിന്മേല്‍ മെയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് സുപ്രിം കോടതി നോട്ടീസ് അയച്ചിരുന്നു.

30 ഹാളുകളുള്ള ഹൈക്കോടതി മന്ദിരത്തിലെ 13-ാം നമ്പര്‍ ഹാളിന് 1995 മുതല്‍ 12-എ എന്നാണ് നമ്പറിട്ടിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+