Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഇബി ജീവനക്കാര്‍ ഡിസം.14ന് പണിമുടക്കുന്നു

കൊച്ചി: യുപിഎ സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയമം-2003 പുന:പരിശോധിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 14ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നു.

ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്(എഐഎസ്ഇഇ) ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ.എന്‍ രാജനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

നിയമത്തിലെ പലവ്യവസ്ഥകളും ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ദ്രോഹമുണ്ടാക്കുന്നവയാണ്. വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന സമ്പന്നരില്‍ നിന്ന് ഉയര്‍ന്ന തുക ഈടാക്കി പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ക്രോസ് സബ്സിഡി നിര്‍ത്തലാക്കണമെന്ന് 2003ലെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സമ്പന്നരെ നിരക്കുവര്‍ദ്ധനയില്‍ നിന്നൊഴിവാക്കുകയും പാവപ്പെട്ട ഉപഭോക്താക്കള്‍ക്കുമേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്നതുമാണ് ഈ വ്യവസ്ഥ.

ഗ്രാമീണ മേഖലയിലെ വൈദ്യുതി പ്രസരണ വിതരണ ശൃംഖല പട്ടണങ്ങളില്‍ നിന്നും വേര്‍പെടുത്തി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നിയമത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഗ്രാമീണ വൈദ്യുത നയത്തെ ദോഷകരമായി ബാധിക്കും-രാജന്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ സംസ്ഥാന ഘടകം ഭാരവാഹികളായ ബി. പവിത്രന്‍, കെ.സി മണി, ജേക്കബ് വി ലാസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+