ഫഹദ് കേസ്: രണ്ട് ബന്ധുക്കള്‍ അറസ്റിലായി
കോഴിക്കോട്: പാക് തീവ്രവാദി മുഹമ്മദ് ഫഹദിന്റെ കോഴിക്കോട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍കൂടി അറസ്റിലായി. കോഴിക്കോട് പെരുവയലിലുള്ള രണ്ട് ബന്ധുക്കളാണ് അറസ്റിലായത്.
ഫഹദിന്റെ പിതാവ് ഇരിങ്ങല്ലൂര്‍ സ്വദേശി അബ്ദുള്ളക്കോയയുടെ സഹോദരീ ഭര്‍ത്താവ് പെരുവയല്‍ കായലം ബദരിയ്യ മന്‍സില്‍ കമ്മദ് ഹജി(60), മകള്‍ ഫാത്തിമ ബീഗം(30) എന്നിവരാണ് ചൊവ്വാഴ്ച അറസ്റിലായത്.
ചൊവ്വാഴ്ച വൈകുന്നേരം കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഡിസംബര്‍ നാലുവെരെ റിമാന്റ് ചെയ്തിരിക്കുകയാണ്.
വിദേശപൗരനെ അനധികൃതമായി വീട്ടില്‍ താമസിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റുചെയ്തത്. ഫെബ്രുവരി മുതല്‍ മൂന്നുമാസത്തോളം ഫഹദിനെ ഇവര്‍ വീട്ടില്‍ താമസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫഹദിന് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരും പോസ്റ്മാനും അടക്കം അഞ്ചുപേര്‍ നേരത്തെ അറസ്റിലായിരുന്നു.












Click it and Unblock the Notifications