ഹണി കോളയുമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
തളിപ്പറമ്പ്: കുത്തകക്കമ്പനികളുടെ കീടനാശിനി അടങ്ങിയ ലഘുപാനീയങ്ങള്‍ക്ക് പകരം ആരോഗ്യദായകമായ പാനീയം നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു.
കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ പൂമംഗലം യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഹണി കോള എന്നപേരില്‍ പുതിയ പാനീയം നിര്‍മ്മിച്ചിരിക്കുന്നത്.
വെള്ളവും തേനുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഈ പാനീയം രുചികരമാണെന്ന് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിനുതകുന്നതുമാണ്. സുജയ.ടി, രജിത ഇ.ആര്‍, രജില്‍ ലാല്‍. കെ, നിധിന്‍ രാജ്.കെ, അജയ്മോന്‍.സി എന്നീ വിദ്യാര്‍ത്ഥികളാണ് പുതിയ പാനീയം നിര്‍മ്മിച്ചത്. പ്രധാനാധ്യാപകനായ എ.കെ രഘുനാഥനും ഗൈഡ് എന്‍. ശശീന്ദ്രനും മറ്റദ്ധ്യാപകരും എല്ലാ സഹായവുമായി ഇവര്‍ക്കൊപ്പമുണ്ട്.
പുതിയ പാനീയം നവംബര്‍ 27മുതല്‍ 28വരെ കൊല്ലത്തു നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും. ഇത്തരം ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തതു കൂടാതെ പ്രദേശത്തെ കര്‍ഷകര്‍ക്കിടയില്‍ ഇതിന്റെ സാധ്യതയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണം നടത്തുന്നുമുണ്ട്.
പാനീയ നിര്‍മ്മാണത്തിനാവശ്യമായി വരുന്ന തേന്‍ ശേഖരിക്കുന്നതിനായി തേനീച്ച വളര്‍ത്താനാണ് വിദ്യാര്‍ത്ഥികള്‍ കര്‍ഷകരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒട്ടേറെ കര്‍ഷകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശപ്രകാരം ഇവരില്‍ മിക്കവരും തേനീച്ചക്കൂടുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications