ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച രാവിലെ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദാണ് സര്‍ക്കാറിന്റെ തീരുമാനം കോടതിയെ അറിയിച്ചത്.
രാഷ്ട്രീയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണമുള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യപ്പെട്ടതെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
ഇതിനുമുമ്പ് കേസ് പരിഗണനയ്ക്കെടുത്തപ്പോള്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് അറിയിച്ചത്. ഈ തീരുമാനം രേഖാമൂലം നല്‍കാന്‍ കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications