Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ കേസ്: സത്യവാങ്മൂലം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി അറിയാതെ ലാവ്ലിന്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനം ഭരിയ്ക്കുന്നത് മുഖ്യമന്ത്രിയാണോ അഡ്വക്കറ്റ് ജനറലാണോഎന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചുവെന്ന വാര്‍ത്തയോട് അക്കാര്യം താനറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതില്‍ നിന്നും കേരളത്തിന്റെ ഭരണം മുഖ്യമന്ത്രിയുടെ കയ്യിലല്ലെന്നാണ് മനസ്സിലാകുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയ്ക്ക് വല്ല അധികാരവുമുണ്ടോ?ചെന്നിത്തല ചോദിച്ചു.

ഇത് വളരെ ഗൗരവമുള്ള ഒരു പ്രശ്നമായിരിക്കുകയാണ്. സംസ്ഥാനം കണ്ടതില്‍ വെച്ചേറ്റവും വലിയ അഴിമതിക്കേസായ ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചത് ആരാണെന്നറിയണം. കേസ് മൂടിവെയ്ക്കാനും അട്ടിമറിയ്ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇതിനുപിന്നില്‍ നടക്കുന്നത്- അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+