ഭരണത്തിന്റെ വിധിയെഴുത്താവണം: മാണി
കോഴിക്കോട്: തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാറിനുള്ള ഷോക്ക് ട്രീറ്റ്മെന്റായിരിക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം മാണി.
താമരശ്ശേരിയില്‍ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് ഭരണം വന്‍ പരാജയമാണെന്ന് ആറുമാസം കൊണ്ട് വ്യക്തമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പ് അവരുടെ കഴിവുകേടിനുള്ള മറുപടിയായിരിക്കണം.
പല പ്രാഥമിക പ്രശ്നങ്ങളിലും പരിഹാരം കാണാന്‍ കഴിയാത്ത അച്യുതാനന്ദന്‍ സര്‍ക്കാര്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കുപോലും ഇതേവരെ പരിഹാരം കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് ഭരണം തുടങ്ങിയതില്‍പ്പിന്നെ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്- മാണി ആരോപിച്ചു.
മന്ത്രിമാരെല്ലാം അവരുടെ സ്ഥാനത്തിന് ചേര്‍ന്ന മൂല്ല്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെതിരെ ദേവസ്വം മന്ത്രി ജി. സുധാകരന്‍ നടത്തിയ പ്രസ്താവന ഈ മൂല്യച്ച്യുതി തെളിയിക്കുന്നതാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications