എംഎല്‍എ ഹോസ്റലില്‍ നിയന്ത്രണം
തിരുവനന്തപുരം: എംഎല്‍എ ഹോസ്റലിലെ അമിത ചിലവ് നിയന്ത്രിക്കാന്‍ നിയമസഭാ സമിതി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചു.
എംഎല്‍എമാരുടെ ഹോസ്റല്‍ മുറികളിലെ ടെലഫോണ്‍ ബില്ല് മാസത്തില്‍ പരമാവധി 2500 രൂപ മാത്രമേ അനുവദിക്കാവൂവെന്നാണ് ശുപാര്‍ശ. പ്രതിപക്ഷത്തെ ഒരു യുവ എംഎല്‍എയുടെ ഒരു മാസത്തെ ടെലഫോണ്‍ ബില്ല് 20,000 രൂപയ്ക്കു മുകളിലായതിനെ തുടര്‍ന്നാണ് എംഎല്‍എമാരുടെ ടെലഫോണ്‍ ബില്ലിന് അനുവദിക്കുന്ന തുക പരിമിതപ്പെടുത്താനുള്ള ഈ നിര്‍ദേശമുണ്ടായത്.
അതേ സമയം എംഎല്‍എമാരുടെ ടെലഫോണ്‍ ബില്ല് പരമാവധി 1500 രൂപയായി പരിമിതപ്പെടുത്തമെന്നാണ് നിയമസഭാ സ്പീക്കര്‍ അഭിപ്രായപ്പെട്ടത്.
എംഎല്‍എ ഹോസ്റലിലെ താമസക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. എംഎല്‍എയുടെ അടുത്ത ബന്ധുക്കളല്ലാത്തവര്‍ എംഎല്‍എ ഹോസ്റലില്‍ താമസിച്ചാല്‍ ഒരു രാത്രിക്ക് 25 രൂപ എന്ന നിലയില്‍ ഈടാക്കണമെന്നാണ് നിയമസഭാ സമിതിയുടെ നിര്‍ദേശം. അതേ സമയം ഇത് 50 രൂപയെങ്കിലുമാക്കണമെന്ന അഭിപ്രായമാണ് സ്പീക്കര്‍ മുന്നോട്ടുവച്ചത്.












Click it and Unblock the Notifications