Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ പൂര്‍ണം

ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം. മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

വണ്ടിപ്പെരിയാര്‍, ഉപ്പുതുറ, അയ്യപ്പന്‍കോവില്‍, ഏലപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. കാലഹരണപ്പെട്ട മുല്ലപ്പെരിയാര്‍ കരാറിന് പകരം പുതിയ കരാറുണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും ബേബി ഡാം പൊളിച്ച് കളയണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമേ ഓടുന്നുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. കൊല്ലം-തേനി ദേശീയ പാതയായ കെ.കെ.റോഡിലും കുട്ടിക്കാനം-കട്ടപ്പന റോഡിലും ഗതാഗതം നിലച്ചു. സമീപ പഞ്ചായത്തുകളായ കുമളി, പീരുമേട് എന്നീ പഞ്ചായത്തുകളെയും ഹര്‍ത്താല്‍ ബാധിച്ചു.

പല സ്ഥലത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ഉപ്പുതുറയിലും വണ്ടിപ്പെരിയാറിലും സ്തീകളും കുട്ടികളുമടക്കം നിരവധി ആള്‍ക്കാള്‍ പങ്കെടുത്ത പ്രകടനങ്ങളും നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+