കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈത്രി പൊലീസ് പദ്ധതി എല്ലാ മുനിസിപ്പാലിറ്റികളിലും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൈത്രി പൊലീസ് പദ്ധതി ഒരു വര്‍ഷം കൊണ്ട് എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കുന്ന ട്രാഫിക് ബോധവത്ക്കരണ ക്യാമ്പ് എസ്എംവി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൈത്രി പൊലീസ് പദ്ധതി സംസ്ഥാനത്തൊട്ടാകെ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ജനകീയ പൊലീസ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് ആവിഷ്ക്കരിച്ച ട്രാഫിക് ബോധവത്ക്കരണത്തില്‍ തെരുവ് നാടകം, മൊബൈല്‍ മ്യൂസിയം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ഇവ അവതരിപ്പിക്കും. ഫോട്ടോകള്‍ എന്‍സിസി കേഡറ്റുകളുടെ സഹായത്തോടെ പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം നഗരസഭ നല്‍കിയ രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് മൊബൈല്‍ മ്യൂസിയം നിര്‍മിച്ചത്. നഗരത്തിലെ എല്ലാ സ്കൂളുകളിലും ഇവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X