പാട്ടഭൂമി രേഖകള്‍ പരിശോധിക്കും: വി.എസ്
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃത ഇടപാടുകള്‍ നടക്കുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാട്ടഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
കാലാ-വ-ധി കഴി-ഞ്ഞ പാട്ട-ഭൂ-മി തിരി-ച്ചു പിടി-ക്കു-ന്ന-തി-നും രേഖ-കള്‍ പരി-ശോ-ധി-ക്കു-ന്ന-തി-നു-മാ-യി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. മൂന്നാറില്‍ ടാറ്റാ ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സിയെയാണ് റിസര്‍വ്വേ നടത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications