അഴിമതിക്കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല: വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഒരു അഴിമതി കേസിലും അന്വേഷണം വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലാവ്ലിന്‍ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി പരിശോധിച്ചശേഷം പ്രതികരിക്കാം-അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ പാട്ടഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ വേണ്ട നടപടികള്‍ക്ക് ഇടുക്കി ജില്ലാകളക്ടറെ ചുമതലപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് സ്വത്ത് വിവരം വെളിപ്പെടുത്താന്‍ മൂന്ന് മാസത്തെ സമയംകൂടി അനുവദിക്കും-വി.എസ് അറിയിച്ചു.












Click it and Unblock the Notifications