പൊലീസിന് കൈക്കൂലി എടിഎം വഴി
മുംബൈ: പ്രതിയുടെ കൈയില്‍ പണമില്ലെങ്കില്‍ അയാളെ എടിഎമ്മില്‍ കൊണ്ടുപോയി പണമെടുപ്പിച്ചും കൈക്കൂലി സ്വീകരിക്കാം. മുംബൈയിലെ രണ്ട് പൊലീസ് ഓഫീസര്‍മാരാണ് കൈക്കൂലി കിട്ടുന്നതിന് ഈ അത്യാധുനിക മാതൃക സ്വീകരിച്ചത്.
എന്‍എം മാര്‍ഗ് പൊലീസ് സ്റേഷനിലെ രണ്ട് പൊലീസ് ഓഫീസര്‍മാര്‍ ലോക്കപ്പില്‍ കിടക്കുന്ന പ്രതിയെ മഹിമിലെ യുടിഐയുടെ എടിഎമ്മില്‍ കൊണ്ടുപോയി 25,000 രൂപ എടുപ്പിച്ച് അത് കൈക്കൂലിയായി സ്വീകരിച്ചു. കൈക്കൂലിയുടെ അടുത്ത ഗഡു സ്വീകരിക്കുന്നതിനിടയില്‍ ഇരുവരും ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയില്‍ പെടുകയും ചെയ്തു.
വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട ഒരു ഇടപാടിന്റെ പേരിലാണ് ഓഹരി വിപണി ഏജന്റായ രവി കുമാര്‍ ഗുതി പൊലീസിന്റെ പിടിയിലായത്. കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പൊലീസ് ഓഫീസര്‍മാര്‍ ഇയാളെ ലോക്കപ്പില്‍ നിന്നും എടിഎമ്മില്‍ കൊണ്ടുപോയി പണമെടുപ്പിച്ച് അത് വാങ്ങുകയായിരുന്നു.
പല എടിഎമ്മുകളും ഗുതി ചൂണ്ടിക്കാണിച്ചെങ്കിലും മഹിമിലെ എടിഎമ്മില്‍ നിന്നു തന്നെ പണമെടുക്കണമെന്ന് ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവിടെ ക്യാമറ ഇല്ലെന്ന് ഇരുവര്‍ക്കും അറിയാമായിരുന്നു.
കൈക്കൂലി വാങ്ങിയിട്ടും ഗുതിയെ കേസില്‍ നിന്ന് ഒഴിവാക്കിയില്ല. ഗുതി പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും 25,000 രൂപ കൂടി തന്നില്ലെങ്കില്‍ അയാളുടെ പേരില്‍ വേറെ കേസുകള്‍ ചുമത്തുമെന്ന് ഓഫീസര്‍മാര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഗുതി ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഓഫീസര്‍മാര്‍ പിടിയിലാവുകയും ചെയ്തു.












Click it and Unblock the Notifications