ബിജെപി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവം. 26ന്
ദില്ലി: ബിജെപി ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 26 ഞായറാഴ്ച ന് നടക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങല്‍ അറിയിച്ചു.
26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. അതേദിവസം തന്നെ 2.30നുള്ളില്‍ പത്രികളുടെ സൂക്ഷ്മ പരിശോധനയും നടത്തും. വൈകീട്ട് നാലിന് തിരഞ്ഞെടുപ്പ് നടക്കും. ഒ.പി കോഹ്ലിയാണ് തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസര്‍.
ആര്‍എസ്എസിന്റെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും പൂര്‍ണ്ണ പിന്തുണയുള്ള രാജ്നാഥ് സിംഗ് തന്നെ പ്രസിഡന്റായി തുടരാനാണ് സാധ്യത. രാജ്നാഥ്സിംഗ് മൂന്ന് വര്‍ഷത്തേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടേക്കും.












Click it and Unblock the Notifications