തിബത്തന്‍ യുവാവ് ആത്മഹത്യാശ്രമം നടത്തി
മുംബൈ: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന ചൈനീസ് പ്രസിഡന്റ് ഹു ജിനാതോ താമസിക്കുന്ന ഹോട്ടലിന് പുറത്ത് തിബത്തന്‍ യുവാവ് ആത്മഹത്യാശ്രമം നടത്തി.
ചൈനയുടെ തിബത്തിലെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അറസ്റ് ചെയ്തു.
ഹൂവിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് തെക്കന്‍ മുംബൈയിലെ ആദാസ് മൈതാനില്‍ ഇരുന്നുറോളം തിബത്തുകാര്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications