എം.എസ്.കുമാര്‍ ബിജെപി വൈസ് പ്രസിഡന്റാവും
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ പട്ടിക ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി അയച്ചു. മാരാര്‍ജി ഭവന്‍ ആക്രമിച്ച കേസില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ എം.എസ്. കുമാറിനെ വൈസ് പ്രസിഡന്റായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരടക്കം 13 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. കുമാറിനെ കൂടാതെ മടിക്കൈ കുമാരന്‍, പി.മുരളീധരന്‍, കെ.പി.ശ്രീശന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. കെ.ഉമാകാന്തന്‍, രമേശ്, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും.
ദിനചന്ദ്രന്‍മാസ്റര്‍, രമാരഘുനന്ദന്‍, എ.ജി. ഉണ്ണികൃഷ്ണന്‍, പി.എം.വേലായുധന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് സെക്രട്ടറിമാര്‍. കൃഷ്ണാനന്ദ് പൈ ട്രഷററാവും.
എം.എസ്. കുമാറിനു പുറമെ മാരാര്‍ജി ഭവന്‍ ആക്രമിച്ച കേസില്‍ നടപടിക്കു വിധേയരായ ജെ.ആര്‍.പത്മകുമാര്‍, പൂന്തുറ ശ്രീകുമാര്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. 60 പേരടങ്ങുന്ന സമിതിയില്‍ 12ല്‍ താഴെ മാത്രമാണ് ശ്രീധരന്‍പിള്ള വിഭാഗത്തില്‍ പെടുന്നവരുള്ളത്.
തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച മോഹന്‍ശങ്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഇനി നടപടിയുണ്ടാവാനിടയില്ല.












Click it and Unblock the Notifications