Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ വേണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിക്ഷേപമേഖലയില്‍ പുതിയ നയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

നിക്ഷേപകര്‍ക്കിടിയില്‍ വേര്‍തിരിവുണ്ടാക്കുമെന്നതിനാല്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുന്നവര്‍ക്കായി പ്രത്യേക പദ്ധതിയോ പരിഗണനയോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഈയിടെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. ഇടതുപക്ഷം തന്നെ ഭരിക്കുന്ന പഞ്ചിമബംഗാളിലും മറ്റും നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പല പ്രത്യേക പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ പുതിയ പദ്ധതികല്‍ ആരംഭിക്കാന്‍ നിക്ഷേപകരന് മുന്നോട്ടുവരുന്നുമുണ്ട്- ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറുമാസത്തെ ഭരണ കാലത്ത് ചെറിയ തുകയുടെ നിക്ഷേപംപോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങിയ സ്മാര്‍ട്ട് സിറ്റി പദ്ധതിപോലും സര്‍ക്കാറിന്റെ പിടിവാശിമൂലം അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്.

ഈ പദ്ധതിയില്‍ ഒന്‍പത് ശതമാനം ഓഹരിയ്ക്കാണ് സംസ്ഥാനം ആദ്യം ദുബായ് ഇന്റര്‍നെറ്റ് സിറ്റി അധികൃതരോട് ആവശ്യപ്പെട്ടത്. എന്നാല്‍ 26 ശതമാനം വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇങ്ങനെയാകുമ്പോള്‍ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക ബാധ്യത വരും. എവിടെനിന്നാണ് ഈ പണം കണ്ടെത്തുക- അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+