Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ പ്രസാദം ഉണ്ടാക്കാനുള്ള നെയ്യില്‍ പ്രാണികളെ കണ്ടെത്തി

ശബരിമല: ശബരിമലയില്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന പ്രസാദം ഉണ്ടാക്കാനുള്ള നെയ്യില്‍ പ്രാണികള്‍ ചത്തുകിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പൊലീസ് കസ്റഡിയിലെടുത്തു.

വഴിപാട് ഉണ്ണിയപ്പം നിര്‍മ്മിക്കുന്ന കാരയിലെ നെയ്യിലാണ് പ്രാണികള്‍വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് അപ്പം സ്പെഷ്യല്‍ ഓഫീസറും വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ സന്തതാനന്ദന്‍ പിള്ള(48)യെയാണ് പൊലീസ് കസ്റഡിയിലെടുത്തത്.

ബുധനാഴ്ച രാവിലെ പത്തുമണിയോടെ ക്ഷേത്രത്തില്‍ പരിശോധനയ്ക്കെത്തിയ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ പ്രസാദം നിര്‍മ്മിക്കുന്ന അടുക്കളയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് പാത്രത്തിലെ നെയ്യില്‍ നിശാശലഭങ്ങള്‍ വീണു ചത്തുകിടക്കുന്നത് കണ്ടത്. അപ്പം ആവശ്യത്തില്‍ കൂടുതല്‍ സ്റോക്കുള്ളതിനാല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച് അപ്പപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ കോട്ടയം എസ്.പി എസ്. ശ്രീജിത്തിനെ വിവരമറിയിച്ചു. അദ്ദേഹം എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിനെ വിളിച്ചുവരുത്തി പരിശോധിച്ചു. ശുചിത്വമില്ലാതെ വഴിപാട് പ്രസാദം നിര്‍മ്മിച്ചതിനെതിരെ കേസെടുത്തു.

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ പവിത്രമായി കരുതി വാങ്ങുന്ന വഴിപാടു പ്രസാദമാണ് ഉണ്ണിയപ്പം. വേണ്ടത്ര ശ്രദ്ധയും ശുചിത്വവുമില്ലാതെ നിര്‍മ്മിക്കുന്നതുകൊണ്ടാണ് അപ്പക്കാരയില്‍ പ്രാണി വീഴാന്‍ ഇടയാക്കിയതെന്നാണ് ആരോപണം.

വഴിപാട് പ്രസാദം നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുവില്‍ പ്രാണി വീണുവെന്ന പേരില്‍ അസിസ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ അറസ്റ്ചെയ്യുന്നത് ശബരിമലയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ പൊലീസ് അറസ്റുചെയ്തതെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ തുളസീധരന്‍ തമ്പി പറഞ്ഞു.

ഈ പ്രശ്നത്തില്‍ പൊലീസിന് എടുക്കാവുന്ന നടപടികളില്‍ പിരമിതികളുണ്ടെന്നും ഇത് പ്രധാനമായും ദേവസ്വത്തിന്റെ കീഴില്‍ വരുന്നതാണെന്നും പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡ്യൂട്ടിയിലുള്ള ഫുഡ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്.പി ശ്രീജിത്ത് പറഞ്ഞു.

ശബരിമലയില്‍ വഴിപാടു പ്രസാദം നിര്‍മ്മിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്ന കാര്യം കാര്യം വാര്‍ത്തയാകുന്നത് ഇതാദ്യമായല്ല. ഏതാനും വര്‍ഷം മുമ്പ് പ്രസാദമായി നല്‍കുന്ന അരവണയില്‍ എലിവാല്‍ കണ്ടെത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+