Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു

എടപ്പാള്‍: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കൊള്ളസംഘം നടുറോട്ടിലിട്ട് കുത്തിക്കൊലപ്പെടുത്തി. കാറിലുണ്ടായിരുന്ന ഇരുപത് ലക്ഷം രൂപ കവരാനായിരുന്നു ആക്രമണമെങ്കിലും പണം നഷ്ടപ്പെട്ടില്ല.

സംസ്ഥാന പാതയില്‍ എടപ്പാളിനടുത്ത് നടക്കാവില്‍ ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അക്രമി സംഘം വാഹനം തടഞ്ഞുനിര്‍ത്തി യുവാവിനെ കൊലപ്പെടുത്തിയത്. കാറിന്റെ രഹസ്യഅറയിലുണ്ടായിരുന്നു പണം അക്രമികള്‍ക്ക് കണ്ടെത്താനായില്ല.

ആതവനാട് പാറപ്പുറം വെട്ടിക്കാട്ട് പരേതനായ കമ്മുവിന്റെ മകന്‍ ഷിഹാബ്(26) ആണ് കൊല്ലപ്പെട്ടത്. വ്യാപാര സ്ഥാപനത്തിന്റെ പണം പിരിച്ച് മറ്റ് രണ്ടുപേര്‍ക്കൊപ്പം കാറില്‍ മടങ്ങുകയായിരുന്നു ഷിഹാബ്.

ഒപ്പമുണ്ടായിരുന്ന മക്കരപ്പറമ്പ് തൊട്ടിത്തൊടി മുഹമ്മദിന്റെ മകന്‍ ജാഫര്‍(33), ആലുവ തായപ്പാട്ടുകര ജയന്‍(45) എന്നിവര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടൂകാര്‍ ഷിഹാബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തലയില്‍ കത്തികുത്തിയിറക്കിയ നിലയിലാണ് ഷിഹാബിനെ ആശുപത്രിയിലെത്തിച്ചത്.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിള്ളിയത്ത് സ്റീല്‍ ട്രേഡേസിലെ ജീവനക്കാരാണ് മൂന്നുപേരും. ഈ സ്ഥാപനത്തിന് മലപ്പുറം, തിരൂര്‍, എടപ്പാള്‍, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ ശാഖകളുണ്ട്.

കുറ്റിപ്പുറത്തിന് മൂന്ന് കിലോമീറ്റര്‍ അകലെവെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 7 എബി 6907മാരുതി ഓള്‍ട്ടോ കാറിനെ മറ്റൊരു കാറില്‍ പുറകെയെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയത്.

മാരകായുധങ്ങളുമായി പുറത്തിറങ്ങിയ സംഘം കാറിന്റെ ചില്ല് ക്രിക്കറ്റ് ബാറ്റുകൊണ്ട് തച്ചുടച്ചശേഷം ഷിഹാബിനെ വലിച്ചുപുറത്തിറക്കി കുത്തുകയായിരുന്നു. മറ്റു രണ്ടുപേരെയും വലിച്ചുപുറത്തിട്ടശേഷം അക്രമി സംഘം ഷിഹാബും സംഘവും സഞ്ചരിച്ച കാര്‍ തട്ടിയെടുത്തു. ഈ കാര്‍ ഒന്നര കിലോമീറ്റര്‍ അകലെ പിന്നീട് കണ്ടെടുത്തു.

സംഭവം കണ്ട് തടയാനെത്തിയ നാട്ടുകാരെ ആയുധം കാണിച്ച് ഭയപ്പെടുത്തായാണ് അക്രമികള്‍ കാറുമായി രക്ഷപ്പെട്ടത്. ശിഹാബിന്റെ ഒന്നാം വിവാഹ വാര്‍ഷികമായിരുന്ന ബുധനാഴ്ച. ഇതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞശേഷമാണ് ഷിഹാബ് കമ്പനിവണ്ടിയില്‍ പിരിവിനിറങ്ങിയത്. കുഞ്ഞിപ്പാത്തുട്ടിയാണ് ഷിഹാബിന്റെ ഉമ്മ. ഭാര്യ ഷമ.

സംഘത്തില്‍പ്പെട്ട മൂന്ന് പേര്‍ മുഖംമാടി ധരിച്ചിരിന്നുവെന്നും ബോംബ് കാട്ടിഭീഷണിപ്പെടിത്തിയെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു. ഹൈവേ പട്രോള്‍ സംഘം സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അക്രമികള്‍ രക്ഷപ്പെട്ട വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ജില്ലയിലെ വിവിധ സ്റേഷനുകളിലെ സിഐമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. ഐജി എം.എന്‍ കൃഷ്ണമൂര്‍ത്തി, ഡിഐജി ഹരിനാഥ് മിശ്ര, എസ്പി തരുണ്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+