പ്രശ്നപരിഹാരത്തിന് എല്ലാസഹായവും നല്‍കുമെന്ന് മന്‍മോഹന്‍ സിംഗ്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ കേരളവും തമിഴ്നാടുംതമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പുനല്‍കി.
മുല്ലപ്പെരിയാര്‍ പ്രശ്നം ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിയെക്കാണാനെത്തിയ കേരള എംപിമാര്‍ക്കാണ് പ്രധാനമന്ത്രി ഈ ഉറപ്പു നല്‍കിയത്.
പ്രശ്ന പരിഹാരത്തിനായി തമിഴ്നാട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ചര്‍ച്ചയ്ക്ക് ശേഷം എംപിമാര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
തമിഴ്നാടിന് ജലം നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും അതേസമയം അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും എംപിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പുയര്‍ത്തിയാല്‍ കേരളത്തിലെ അഞ്ച് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയാണുള്ളത്. അണക്കെട്ടിന്റെ പരിസരത്തുണ്ടായ ഭൂചലനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും എംപിമാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
നവംബര്‍ 29ന് നടക്കുന്ന മുഖ്യമന്ത്രി തലചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications