മുല്ലപ്പെരിയാര്‍ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പൊളിറ്റ്ബ്യൂറോ
മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരമുണ്ടാക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റി കേരളത്തിനുള്ള ഉത്കണ്ഠയും വെള്ളത്തിന് വേണ്ടിയുള്ള തമിഴ്നാടിന്റെ ആവശ്യവും പരിഹരിക്കപ്പെടുന്നരീതിയില്‍ പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കണമെന്നാണ് ദില്ലിയില്‍ പുറത്തിറയ്ക്കിയ ഒരു പ്രസ്താവനയില്‍ പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ മുഖ്യമന്ത്രിതലചര്‍ച്ചനടത്തണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ പ്രസ്താവനയില്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയും നടത്തിവരുന്ന പ്രസ്താവനകളെത്തുടര്‍ന്നാണ് പൊളിറ്റ്ബ്യൂറോ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications