കരുണാനിധിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഉപരോധം നിര്‍ത്തി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ കര്‍ശനനിര്‍ദ്ദേശത്തെത്തുടര്‍ന്ന് തമിഴ്നാട്-കേരള പാതകളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരം പിന്‍വലിച്ചു.
ഉപരോധം നടത്തിയിരുന്ന ഡിഎംകെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പിരിഞ്ഞുപോയി. സമരം പിന്‍വലിച്ചതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ അടക്കമുള്ള വാഹനഗതാഗതം ഉച്ചയോടെ സാധാരണഗതിയിലാകുമെന്നാണ് കുരുതപ്പെടുന്നത്.
എത്രയും പെട്ടന്ന് റോഡ് ഉപരോധിക്കുന്നതില്‍ നിന്ന് പിന്‍മാറി സംസ്ഥാനാന്തര സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള സൗകര്യമുണ്ടാക്കണമെന്ന് കരുണാനിധി ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഉപരോധത്തെത്തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലാവുകയും കേരളത്തിലേയ്ക്കുള്ള ചരക്കുഗതാഗതം പൂര്‍ണമായി നിലയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications