തമിഴ്നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു
തിരുവനന്തപുരം: കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേയ്ക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന ബസിന് നേരെ മാര്‍ത്താണ്ഡത്തുവെച്ച് കല്ലേറുണ്ടായതിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തി വച്ചത്.
വ്യാഴാഴ്ച രാത്രിയിലും തമിഴ്നാട്ടില്‍ വച്ച് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപകമായ കല്ലേറുണ്ടായിരുന്നു. കളിയിക്കവിള, കുളച്ചല്‍, പേച്ചിപ്പാറ, വാളയാര്‍ എന്നിവിടങ്ങളില്‍ വച്ചാണ് ബസുകള്‍ ആക്രമിക്കപ്പെട്ടത്. 45ഓളം ബസുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
ആക്രമണത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തമിഴ്നാട് പൊലീസ് കേരള പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചു.
ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതോടെ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്രാക്ലേശം നേരിടുകയാണ്. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കേരളത്തിലേക്ക് നടത്തുന്ന സര്‍വീസുകള്‍ക്ക് ഇതുവരെ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ല.
എന്നാല്‍ പ്രത്യക സ്ഥിതി കണക്കിലെടുത്ത് അതിര്‍ത്തി വരെ സര്‍വീസ് നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് തമിഴ്നാട്. കേരള-തമിഴ്നാട് അതിര്‍ത്തി വരെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications